സോളാര്‍ ഇന്‍വര്‍ട്ടര്‍: സണ്‍ഷിഫ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, March 4, 2015 12:16 AM IST
തിരുവനന്തപുരം: പീക്ക്ലോഡ് സമയത്ത് സൌരോര്‍ജം ഉപയോഗിക്കുന്ന പദ്ധതിയായ സണ്‍ഷിഫ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച കെഎസ്ഇബി എന്‍ജിനിയര്‍മാരായ എസ്.എസ്.ബിജു, വി.അനില്‍കുമാര്‍, ആര്‍.ശ്രീദേവി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.രാജന്‍ എന്നിവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ഇബിഎല്‍ സിഎംഡി എം.ശിവശങ്കര്‍, ഡയറക്ടര്‍ കെ.വല്‍സകുമാരി, കൌണ്‍സിലര്‍ ലീലാമ്മ ഐസക് തുടങ്ങിയവര്‍ സംബന്ധിച്ചു.

പദ്ധതി പ്രകാരം മെഗാബൈറ്റ് ടെക്നോളജീസ് - തിരുവനന്തപുരം, സൌരാ നാച്വറല്‍ എനര്‍ജി സൊലൂഷന്‍സ് - കൊച്ചി, ഹൈക്കോണ്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് - തൃശൂര്‍, എംആര്‍ഒ ടെക് ലിമിറ്റഡ് - ബാംഗളൂര്‍, കെല്‍ട്രോണ്‍ - തിരുവനന്തപുരം, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് - കൊല്ലം, ഇഗാ-ടെക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് - തിരുവനന്തപുരം എന്നീ കെഎസ്ഇബി എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സോളാര്‍ ഇന്‍വര്‍ട്ടര്‍ വാങ്ങാം.


ആദ്യം ഇന്‍വര്‍ട്ടറുകള്‍ വാങ്ങുന്ന 2750 ഉപയോക്താക്കള്‍ക്ക് 5000 രൂപാ വീതം അനര്‍ട്ട് വഴി സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഒരു ഇന്‍വര്‍ട്ടറിന് 43000 രൂപ മുതല്‍ 53000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. സബ്സിഡി ആവശ്യമുള്ളവര്‍ സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിനുശേഷം അതത് സ്ഥാപനങ്ങള്‍ വഴി കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ (ംംം.സലെയ.ശി) അപേക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.