ഇനിയും മാര്‍ഗനിര്‍ദേശം നല്‍കുമെന്നു വി.എം. സുധീരന്‍
ഇനിയും മാര്‍ഗനിര്‍ദേശം നല്‍കുമെന്നു വി.എം. സുധീരന്‍
Wednesday, March 4, 2015 11:49 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപ ന അംഗങ്ങള്‍ക്കു സര്‍ക്കുലര്‍ അയച്ച കെപിസിസി നിലപാടിനെ വിമര്‍ശിച്ച ഹൈക്കോടതി നടപടി ഭരണഘടനാപരമായ അധികാരപരിധിയുടെ ലംഘനമാണെന്നും നേരത്തേ നല്‍കിയതിനു സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കു നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മരട് നഗര സഭയില്‍ ബാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ ഭരണഘടനാ ബാഹ്യശക്തിയായി പ്രവര്‍ത്തിച്ചുവെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സ്ഥാനാര്‍ഥികളായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇനിയും മടിക്കില്ല. ഇത്തരമൊരു പരാമര്‍ശം നടത്തുന്നതിനു മുമ്പു കെപിസിസിയുടെ നിലപാട് വിശദീകരിക്കാന്‍ കോടതിയില്‍ അവസരം നല്‍കിയില്ല. സ്വാഭാവിക നീതിയുടെ നിഷേധമാണിത്. കേസില്‍ കെപിസിസിയോ പ്രസിഡന്റോ കക്ഷിയല്ല.

നയങ്ങള്‍ രൂപീകരിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കു വലുതാ ണ്. കേരളത്തിലെ പഞ്ചായത്തി രാജ്- മുനിസിപ്പല്‍ നിയമത്തിലും പാര്‍ട്ടികളുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നയരൂപരേഖ നല്‍കാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ഭര ണഘടനയെയും നിയമവാഴ്ച യെ യും ബലപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെയാണിത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള അധികാരം ആര്‍ക്കു മുന്നിലും അടിയറ വയ്ക്കില്ല. ഹൈക്കോടതി പരാമര്‍ശം സംബന്ധിച്ചു നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം തുടര്‍ നട പടി തീരുമാനിക്കും. കെപിസിസി പ്രസിഡന്റ് ഭരണഘടനാ ബാഹ്യശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന പരാമര്‍ശത്തോടു വിയോജിക്കുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന സംഘടനാ സ്വാതന്ത്യ്രത്തിന്റെ നിഷേധമാണിത്.


തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്കോ അതിന്റെ സെക്രട്ടറിമാര്‍ക്കോ അല്ല പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിംഗമായ അധ്യക്ഷന്‍മാര്‍ക്കും പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത സ്ഥലങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കുമാണ് സര്‍ക്കുലര്‍ അയച്ചത്.

ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ ഇത്തരം പരാമര്‍ശം കോടതിയില്‍ നിന്ന് ഉണ്ടാകുമായിരുന്നില്ല. പരാമര്‍ശത്തിനു പിന്നില്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്േടായെന്ന കാര്യം പഠിച്ചു വരികയാണെന്നും ഇക്കാ ര്യം പിന്നീടു വ്യക്തമാക്കുമെന്നും വി.എം. സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.