താക്കോല്‍ സ്ഥാനം പിടിച്ചുവാങ്ങിയവര്‍ താഴുപൂട്ടി താക്കോല്‍ പോക്കറ്റിലിട്ടു നടക്കുന്നു: വി.ഡി. സതീശന്‍
താക്കോല്‍ സ്ഥാനം പിടിച്ചുവാങ്ങിയവര്‍ താഴുപൂട്ടി താക്കോല്‍ പോക്കറ്റിലിട്ടു നടക്കുന്നു: വി.ഡി. സതീശന്‍
Wednesday, March 4, 2015 12:12 AM IST
കൊച്ചി: താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനം ലഭിച്ചു കഴിഞ്ഞപ്പോള്‍ താഴുപൂട്ടി താക്കോല്‍ പോക്കറ്റിലിട്ടു നടക്കുകയാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ. കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലങ്ങളില്‍ നേതൃസ്ഥാനങ്ങളില്‍നിന്നു മുതിര്‍ന്ന നേതാക്കളെ മാറ്റി അവിടെ ഇടംപിടിച്ച അന്നത്തെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ ഇന്നു പുതുതലമുറയ്ക്കുവേണ്ടി മാറിക്കൊടുക്കാന്‍ തയാറാവുന്നില്ലെന്നു സതീശന്‍ കുറ്റപ്പെടുത്തി. ആര്‍. ശങ്കറെപ്പോലെയുള്ള അതി പ്രഗത്ഭരെ വരെ മാറ്റിയിട്ടാണ് ചിലര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചത്. എന്നാല്‍, ഇന്നു പുതുതലമുറയ്ക്കു വേണ്ടി മാറി കൊടുക്കാതെ ഇവര്‍ ഭൂതകാലം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ്, ഭാരവാഹികളായ എല്‍ദോസ് കുന്നപ്പിള്ളി, മുനമ്പം സന്തോഷ്, എ.ബി. സാബു, ബാബു പുത്തനങ്ങാടി, എം.ആര്‍. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.