അഡ്വ. കെ.ജെ. ജോണ്‍ അന്തരിച്ചു
അഡ്വ. കെ.ജെ. ജോണ്‍ അന്തരിച്ചു
Tuesday, March 3, 2015 12:02 AM IST
ചങ്ങനാശേരി: കോണ്‍ഗ്രസിന്റെ യും പിന്നീട് കേരള കോണ്‍ഗ്രസിന്റെയും ആദ്യകാല നേതാവും മുന്‍ പബ്ളിക് പ്രോസിക്യൂട്ടറും പ്രമുഖ അഭിഭാഷകനും ഗാന്ധി വിചാരവേദി സംസ്ഥാന അധ്യക്ഷനുമായ തുരുത്തി കിഴക്കേതയ്യില്‍ അഡ്വ. കെ.ജെ. ജോണ്‍ (ജോണ്‍കുട്ടി-82) നിര്യാതനായി. സംസ്കാരം ഇന്നുച്ചകഴിഞ്ഞ് 3.30 ന് തുരുത്തി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ അഡ്വ. മേരി ജോണ്‍ കോട്ടയം കൊല്ലാട് പുള്ളിയില്‍ കുടുംബാംഗം. മക്കള്‍: റാണി ഡൊമിനിക്, ഡോ. രാജന്‍ ജോണ്‍ (കോട്ടയം സ്പെഷാ ലിറ്റി ഡന്റല്‍ ക്ളിനിക്), അഡ്വ. രഞ്ജിത് ജോണ്‍ (പബ്ളിക് പ്രോസിക്യൂട്ടര്‍ ആന്‍ഡ് ഗവ. പ്ളീഡര്‍, കോട്ടയം), മരുമക്കള്‍: ഡൊമിനിക് സക്കറിയ പാണംകാട് (ഗവ. കോണ്‍ട്രാക്ടര്‍, തൊടുപുഴ), ഡോ. ലീസല്‍ രാജന്‍ കോയിത്തറ (കൈനകരി), അഡ്വ. എയ്ഞ്ചല്‍ രഞ്ജിത് കൈപ്പന്‍പ്ളാക്കല്‍ (കൊഴുവനാല്‍).


ഉത്തരവാദ പ്രക്ഷോഭണം, വിമോചനസമരം എന്നിവയില്‍ മുന്നണി പോരാളിയായിരുന്നു അഡ്വ. കെ.ജെ ജോണ്‍. കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരണ സമരത്തിനും പ്രമുഖ നേതൃത്വം നല്‍കി. പബ്ളിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം അഭിഭാഷകരംഗത്തും ശ്രദ്ധേയനായിരുന്നു. നിരവധി ട്രേഡ് യൂണിയനുകള്‍ക്കു തുടക്കം കുറിച്ച ജോണ്‍സാര്‍ കേരള കോണ്‍ഗ്രസ് രൂപീകരണത്തിലും മുഖ്യപങ്ക് വഹിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം തുരുത്തിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു. 1962ല്‍ അമരാവതി കുടിയിറക്കിനെതിരേ എ.കെ.ജി, ഫാ. വടക്കന്‍ എന്നിവര്‍ക്കൊപ്പം സമരരംഗത്ത് പ്രവര്‍ത്തി ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.