കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി
കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി
Tuesday, March 3, 2015 11:47 PM IST
കൊച്ചി: യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍ഒസി നല്‍കരുതെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ബാര്‍ നടത്തിപ്പിന് എല്ലാ സൌകര്യവും ബാര്‍ ലൈസന്‍സും ഉണ്ടായിട്ടും മരട് മുനിസിപ്പാലിറ്റി ബാറിന് അനുമതി നല്‍കുന്നില്ലെ ന്നു ചൂണ്ടിക്കാട്ടി കുണ്ടന്നൂര്‍ ജംഗ്ഷനിലെ ക്രൌണ്‍ പ്ളാസ കൊച്ചി ഹോട്ടലിനു വേണ്ടി കെജിഎ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് ഗ്രൂപ്പ് സമര്‍പ്പിച്ചത് ഉള്‍പ്പെടെ രണ്ടു ഹര്‍ജികള്‍ പരിഗണിച്ച ജസ്റീസ് ആന്റണി ഡൊമിനിക്, ജസ്റീസ് അലക്സാണ്ടര്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, ഹര്‍ജിക്കാര്‍ക്ക് രണ്ടാഴ്ചയ്ക്കകം ബാറിന് അനുമതി നല്‍കണമെന്നു നിര്‍ദേശിച്ചു. കെപിസിസി സര്‍ക്കുലര്‍ ഭരണത്തിലുള്ള ഭരണഘടനാ ബാഹ്യമായ ഇടപെടലാണെ ന്നും സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ക്ക് എന്‍ഒസി നല്‍കാതിരിക്കുന്നത് ഭരണഘടനാപരമായ വിവേചനാധികാര ത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. നിയമ പരമായ അവകാശങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇത്തരത്തിലുള്ള കൈയേറ്റം കോടതിയലക്ഷ്യമാണെന്നു സുപ്രീം കോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമം അംഗീകരിക്കുന്ന ഒരാളും ഇത്തരത്തിലുള്ള സര്‍ക്കുലര്‍ പുറപ്പെടുവിക്കില്ല. ഇത്തരം ഉത്തരവുകള്‍ പാലിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബാധ്യതയുമി ല്ല. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായനയം സ്വീകരിക്കാന്‍ നഗ ര സഭയ്ക്ക് അധികാരമില്ലെന്നും കോട തി ചൂണ്ടിക്കാട്ടി.ബാര്‍ ലൈസന്‍സ് ആവശ്യപ്പെട്ട് ഇതേ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി രണ്ടു തവണ പരിഗണിച്ചിരുന്നു. ലൈസന്‍സ് നല്‍കുന്നതു പരിഗണിക്കണമെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍ഒസി നല്‍കാന്‍ മുനിസിപ്പാലിറ്റി തയാറായില്ല. മുനിസിപ്പാലിറ്റി ആക്ട് 447 (7) പ്രകാരം ലൈസന്‍സ് അനുവദിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.


കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണു കോണ്‍ഗ്രസ് ഭരിക്കുന്ന മുനിസിപ്പാലിറ്റി ബാറിന് എന്‍ഒസി നിഷേധിക്കുന്നതെന്നു ഹര്‍ജി പരിഗണിക്കവെ ക്രൌണ്‍ പ്ളാസ ഹോട്ടല്‍ ആരോപിച്ചിരുന്നു. ഇത്തരം സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്േടാ യെന്നു കോടതി ആരാഞ്ഞതിനെ തുടര്‍ന്നാണു മുനിസിപ്പാലിറ്റി സര്‍ക്കുലര്‍ ഹാജരാക്കിയത്. ക്രൌണ്‍ പ്ളാസയ്ക്ക് ബിയര്‍-വൈന്‍ ലൈസന്‍സിന് അനുമതി നല്‍കിയാല്‍ മതിയെന്നു മുനിസിപ്പല്‍ കൌണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരേയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മദ്യ ഉപഭോഗം കുറയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നില പാടെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിലപാടുകള്‍ എടുക്കുന്നതു ശരിയല്ലെ ന്നും വ്യക്തമാക്കി 2014 ഫെബ്രുവരി 20നാണ് കെപിസിസി പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.