ഷീ ടാക്സി: അപേക്ഷ ക്ഷണിച്ചു
Tuesday, March 3, 2015 12:27 AM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന ഷീ ടാക്സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കായി വനിതകള്‍ തന്നെ നടത്തുന്ന സുരക്ഷിതമായ ടാക്സി സര്‍വീസ് എന്നതാണ് പദ്ധതിയുടെ സവിശേഷത. ഇതിനുള്ള വായ്പാ സൌകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2433334.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.