കുട്ടിക്കാനം മരിയനില്‍ ദേശീയ സെമിനാര്‍ 5ന്
Tuesday, March 3, 2015 12:27 AM IST
സ്വന്തം ലേഖകന്‍

കുട്ടിക്കാനം: ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചു മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ദേശീയ സെമിനാര്‍ വ്യാഴാഴ്ച നടക്കും. കുട്ടിക്കാനം മരിയന്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ഇസാഫ് മൈക്രോഫിനാന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാബു തോമസ് ഉദ്ഘാടനം ചെയ്യും.

ഫിനാന്‍സ്-ബാങ്കിംഗ് രംഗത്തെ അവസരങ്ങളും വെല്ലുവിളികളും വളരുന്ന സമ്പദ്വ്യവസ്ഥയില്‍’ എന്ന വിഷയത്തിന്മേലുള്ള ഏകദിന ദേശീയ സെമിനാറില്‍ എസ്ബിഐ ഫണ്ട് മാനേജ്മെന്റ് റീജണല്‍ മേധാവി എം.കെ. രാമനാരായണന്‍, ഐസിഐസിഐ റീജണല്‍ മേധാവി ബിനു ജോസഫ്, കോളേജ് പ്രിന്‍സിപ്പലും ഡയറക്ടറുമായ ഫാ. ഡോ. പി.ടി. ജോസഫ്, മാനേജര്‍ ഫാ. റൂബന്‍ ജെ. താന്നിക്കല്‍, ഫാ. ജോസ് ചിറ്റടിയില്‍, പ്രഫ. സാംസണ്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.


സാമ്പത്തിക വിദഗ്ധര്‍, ബാങ്കിംഗ് രംഗത്തെ പ്രമുഖര്‍, വിദ്യാഭ്യാസ ഗവേഷകര്‍, സാമ്പത്തികോപദേശകര്‍, അധ്യാപകര്‍, എംബിഎ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നു സംഘാടക സമിതി നേതാക്കളായ പ്രഫ. ഷിനില്‍ സെബാസ്റ്റ്യന്‍, പ്രഫ. പി.ടി. ജ്യോതി എന്നിവര്‍ അറിയിച്ചു. സാമ്പത്തികരംഗത്തെ നൂതന വെല്ലുവിളികളും അവസരങ്ങളും മനസിലാക്കാന്‍ സെമിനാര്‍ സഹായിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9747064611, 9947330134 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.