നാഷണല്‍ സേഫ്റ്റി കൌണ്‍സില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Tuesday, March 3, 2015 12:20 AM IST
കൊച്ചി: നാഷണല്‍ സേഫ്റ്റി കൌണ്‍സില്‍ കേരള ചാപ്റ്ററിന്റെ സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വന്‍കിട കെമിക്കല്‍ വ്യവസായ വിഭാഗത്തില്‍ ഉദ്യോഗമണ്ഡല്‍ ഫാക്ട് ഒന്നാം സ്ഥാനം നേടി. അമ്പലമുകള്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയാണ് രണ്ടാം സ്ഥാനത്ത്. എന്‍ജിനിയറിംഗ് വ്യവസായ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് അവാര്‍ഡ് നേടി. ഇതര വ്യവസായ വിഭാഗത്തില്‍ തിരുവനന്തപുരം ടെറുമോ പെന്‍പോള്‍ ലിമിറ്റഡ് ഒന്നാം സ്ഥാനവും കോട്ടയം എംആര്‍എഫ് ലിമിറ്റഡ് രണ്ടാം സ്ഥാനവും നേടി.

വലിയ വ്യവസായശാലകളില്‍ കെമിക്കല്‍ വിഭാഗത്തില്‍ ഉദ്യോഗമണ്ഡല്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ്, ആലുവ എവിറ്റി നാച്ചുറല്‍ പ്രൊഡക്റ്റ്സ് എന്നിവയും എന്‍ജിനിയറിംഗ് വ്യവസായ വിഭാഗത്തില്‍ പാലക്കാട് ഐറ്റിഐ ലിമിറ്റഡ്, കൊച്ചിന്‍ ഡെല്‍ഫി കണക്ഷന്‍ സിസ്റംസ് ഇന്ത്യ ലിമിറ്റഡ് എന്നിവയും, ഇതര വ്യവസായ വിഭാഗത്തില്‍ പാലക്കാട് പറ്റ്സ്പിന്‍ ഇന്ത്യ ലിമിറ്റഡ്, ആലപ്പുഴ രാജിവ് ഗാന്ധി കംബൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രൊജക്റ്റ്, എന്‍റ്റിപിസി ലിമിറ്റഡ് എന്നിവയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

ഇടത്തരം വ്യവസായശാലകളില്‍ കെമിക്കല്‍ വിഭാഗത്തില്‍ ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും, കൊല്ലം ഐഒസിയും, എന്‍ജീനിയറിംഗ് വിഭാഗത്തില്‍ ഉദ്യോഗമണ്ഡല്‍ ബിഎസ്ഇഎസ് കേരള പവര്‍ ലിമിറ്റഡ്, പാലക്കാട് ബിപിഎല്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും, ഇതര വ്യവസായ വിഭാഗത്തില്‍ മലപ്പുറം മലയാള മനോരമ, മൂന്നാര്‍ ടാറ്റാ ഗ്ളോബല്‍ ബിവറേജ്സ് എന്നിവയും, ചെറുകിട വ്യവസായ വിഭാഗത്തില്‍ ഇരുമ്പനം പെട്രോനെറ്റ് സിസികെയും അവാര്‍ഡിന് അര്‍ഹമായി.


നിര്‍മാണ വ്യവസായ സുരക്ഷാ അവാര്‍ഡ് സോമ എന്റര്‍പ്രൈസസ് നേടി. സാമൂഹ്യ സുരക്ഷാ അവാര്‍ഡിന് തെരുവോരം എസ്. മുരുകനും, സുരക്ഷാ ലേഖനത്തിനുള്ള അവാര്‍ഡിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏബ്രഹാം വര്‍ഗിസും അര്‍ഹരായി. ജി.എസ്. ധാരാ സിംഗ് മെമ്മോറിയല്‍ സുരക്ഷാ അവാര്‍ഡിന് മാതൃഭൂമി കൊച്ചി ബ്യൂറോ സ്റാഫ് റിപ്പോര്‍ട്ടര്‍ രാജേഷ് ജോര്‍ജ് തെരെഞ്ഞെടുക്കപ്പെട്ടു. സുരക്ഷാ കമ്മിറ്റി ബെസ്റ് പെര്‍ഫോമന്‍സ് അവാര്‍ഡിന് കൊച്ചിന്‍ പെട്രോനെറ്റ് എല്‍എന്‍ജിയും സുരക്ഷാ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡിന് തിരുവനന്തപുരം ബിപിസിഎല്‍-എല്‍പിജി ബോട്ട്ലിംഗ് പ്ളാന്റും അര്‍ഹരായി. ഫാക്ടിലെ ചീഫ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കെ. രാജാഹ് മികച്ച സേഫ്റ്റി ഓഫീസര്‍ അവാര്‍ഡും പേരൂര്‍ക്കട എച്ച്എല്‍എല്‍ ലൈഫ്കെയറിലെ പി.കെ. നരേന്ദ്രകുമാര്‍ എക്സലന്റ് സേഫ്റ്റി വര്‍ക്കര്‍ അവാര്‍ഡും കരസ്ഥമാക്കി. നാളെ കൊച്ചി ഇന്റനാഷണല്‍ ഹോട്ടലില്‍ നടക്കുന്ന ലേകസുരക്ഷാ ദിനാഘോഷ ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ചടങ്ങ് ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ണി എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.