തോമസ് ഐസക് എംഎല്‍എ ആശുപത്രി വിട്ടു
തോമസ് ഐസക് എംഎല്‍എ ആശുപത്രി വിട്ടു
Tuesday, March 3, 2015 12:06 AM IST
ഏറ്റുമാനൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസ് ഐസക് എംഎല്‍എ ഇന്നലെ ആശുപത്രിവിട്ടു. രാവിലെ 10.30-ന് ആശുപത്രി വിട്ട അദ്ദേഹം ആലപ്പുഴയിലെ വസതിയിലേക്കാണു പോയത്. രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കയര്‍തൊഴിലാളികളുടെ സമര ത്തിന്റെ ഭാഗമായി വൈക്കത്തുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന പദയാത്രയുടെ ക്യാപ്റ്റനായിരുന്നു തോമസ് ഐസക്. പദയാത്രയ്ക്കിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞു വൈക്കത്തിനു സമീപം മാരാംവീട്ടില്‍വച്ചാണു കുഴഞ്ഞുവീണത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.