ക്വാറി: ഹര്‍ജി വിധി പറയാന്‍ മാറ്റി
Tuesday, March 3, 2015 12:05 AM IST
കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. ആ ക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെ ഞ്ചിന്റേതാണ് ഉത്തരവ്.
ക്വാറികളുടെ ലൈസന്‍സ് പുതുക്കല്‍, പുതിയ ക്വാറി ലൈസന്‍സ്, പോലീസ് സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഒരുമിച്ചു പരിഗണിക്കുകയായിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ കരടുരേഖയുടെ അടിസ്ഥാനത്തിലും മറ്റും ക്വാറികള്‍ക്കു ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജികളും ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതിനിടെ, ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതു തടയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.