ചെങ്കൊടിക്കു മുകളില്‍ പറക്കാന്‍ ആരും ശ്രമിക്കരുത്: കോടിയേരി
ചെങ്കൊടിക്കു മുകളില്‍ പറക്കാന്‍ ആരും ശ്രമിക്കരുത്: കോടിയേരി
Monday, March 2, 2015 12:26 AM IST
നാദാപുരം: ചെങ്കൊടിക്കു മുകളില്‍ പറക്കാന്‍ ആരും നോക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വ്യക്തികളുടെ പിന്നിലല്ല, ചെങ്കൊടിക്കു കീഴിലാണ് ബഹുജനങ്ങള്‍ അണിനിരക്കേണ്ടത്.വളയത്ത് ആലക്കല്‍ കുഞ്ഞിരാമന്‍ 41-ാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുമായി പരിഭവിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരു പറയാതെയാണ് കോടിയേരിയുടെ വിമര്‍ശനം.


ചെങ്കൊടിക്കു മുകളില്‍ പറക്കാന്‍ ശ്രമിച്ചാല്‍ അത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു കാരണമാകും. 50 ശതമാനം ജനപിന്തുണ സിപിഎമ്മിനോ, ഇടതുകക്ഷികള്‍ക്കോ നേടാനായിട്ടില്ല. അതിനാലാണ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണത്തില്‍ നിന്നു പുറത്തു പോകേണ്ടി വരുന്നത്. ജനങ്ങളുടെ കൂടെ നിന്നു ഭൂരിപക്ഷ പ്രസ്ഥാനമായി മാറാന്‍ കഴിയണം. പാര്‍ട്ടിക്കത്ത് ജനങ്ങളില്ലെങ്കില്‍ ഉദ്യോഗസ്ഥ ഭരണമേധാവിത്വം തലപൊക്കും.സിപിഎം വ്യക്തി പാര്‍ട്ടിയല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.