റവ. ഡോ. കോന്നുള്ളി അനുസ്മരണവും ഗണിത ക്വിസ് മത്സരവും നാലിന്
Monday, March 2, 2015 12:26 AM IST
കൊച്ചി: പ്രമുഖ ഗണിത ശാസ്ത്രജ്ഞനായിരുന്ന റവ. ഡോ. അഗസ്റിന്‍ ഒ. കോന്നുള്ളിയുടെ അനുസ്മരണാര്‍ഥമുള്ള പ്രഭാഷണവും സംസ്ഥാനതല ഗണിത ക്വിസ് മത്സരവും നാലിനു നടത്തുമെന്ന് കോന്നുള്ളി മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍ കണ്‍വീനര്‍ പ്രഫ. എഡ്വിന്‍ തോംസണ്‍ അറിയിച്ചു. സെന്റ് ആല്‍ബര്‍ട്സ് കോളജ് സെമിനാര്‍ ഹാളിലാണ് പരിപാടി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന മൂന്നു ടീമുകള്‍ക്കു വരെ ഒരു കോളജിനെ പ്രതിനിധീകരിക്കാം. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് റവ.ഡോ. കോന്നുള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും അയ്യായിരം രൂപയുടെ പ്രഫ. എ.ജെ. പീറ്റര്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂവായിരം, രണ്ടായിരം രൂപ വീതമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447570562 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.