മുഖ്യമന്ത്രിയാകാന്‍ സിപിഎമ്മില്‍ നിരവധിപേരുണ്ട്: വൈക്കം വിശ്വന്‍
മുഖ്യമന്ത്രിയാകാന്‍ സിപിഎമ്മില്‍ നിരവധിപേരുണ്ട്: വൈക്കം വിശ്വന്‍
Monday, March 2, 2015 12:15 AM IST
വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ സിപിഎമ്മില്‍ നിരവധി പേരുണ്െടന്നും അതില്‍ പിണറായി വിജയനും ഉള്‍പ്പെടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, സിപിഎമ്മിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി പിണറായി വിജയനായിരിക്കുമെന്നു പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ട് വൈക്കത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് വൈക്കം വിശ്വന്‍ ഇങ്ങനെ പറഞ്ഞത്. കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ (സിഐടിയു) നേതൃത്വത്തില്‍ കയര്‍ തൊഴിലാളികള്‍ നടത്തുന്ന കാല്‍നടജാഥ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.