കേന്ദ്രബജറ്റ് ഇരുട്ടടി; പ്രതിഷേധം ശക്തമാക്കുമെന്ന് ഇന്‍ഫാം
Sunday, March 1, 2015 11:18 PM IST
കോട്ടയം: വന്‍ സാമ്പത്തിക ബാധ്യതയില്‍ റബറുള്‍പ്പെടെ കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോള്‍ അവസരോചിതമായ അടിയന്തര നടപടികള്‍ക്കുള്ള ക്രിയാത്മക നിര്‍ദേശങ്ങളില്ലാതെ കേരളത്തിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് മോദി സര്‍ക്കാരിന്റെ കേന്ദ്രബജറ്റിലൂടെയുണ്ടായതെന്ന് ഇന്‍ഫാം ദേശീയസമിതി. വിദേശനിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കി കാര്‍ഷികമേഖല ആഗോളവത്കരിക്കാനുള്ള ശ്രമങ്ങള്‍ ചെറുകിട കൃഷിക്കാരെ പെരുവഴിയിലാക്കും. കാര്‍ഷിക മേഖല കൃഷിക്കാരില്‍ നിന്ന് കോര്‍പ്പറേറ്റുകളിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. റ

ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കാര്യത്തിലെ അവഗണന സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതാണ്. കര്‍ഷകസമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കരിദിനമുള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുവാന്‍ എല്ലാ കര്‍ഷകപ്രസ്ഥാനങ്ങളേയും ഇന്‍ഫാം ദേശീയസമിതി ആഹ്വാനം ചെയ്തു. ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, പി.സി.സിറിയക്, ഷെവ. അഡ്വ.വി.സി.സെബാസ്റ്യന്‍, ദേശീയ ട്രസ്റി ഡോ.എം.സി.ജോര്‍ജ്, അഡ്വ.പി.എസ്.മൈക്കിള്‍, കെ.മൈയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.