വര്‍ധിപ്പിച്ച വീട്ടുനികുതി പിന്‍വലിക്കണം: മുസ്ലിം ലീഗ്
Sunday, March 1, 2015 11:18 PM IST
കോഴിക്കോട്: വര്‍ധിപ്പിച്ച വീട്ടുനികുതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നിയമസഭാ പാര്‍ട്ടിയുടെയും സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്‍സൂണ്‍കാല മത്സ്യബന്ധന നിരോധനത്തെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെയ്തറാവു കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ പാര്‍ട്ടി ലീഡറും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.