ബ്രദര്‍ ജോസ് വല്യറ സുപ്പീരിയര്‍ ജനറല്‍
ബ്രദര്‍ ജോസ് വല്യറ സുപ്പീരിയര്‍ ജനറല്‍
Sunday, March 1, 2015 1:03 AM IST
ആലക്കോട്: കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷണറി ബ്രദേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി (ഫ്രാന്‍സിസ്കന്‍ മിഷണറി ബ്രദേഴ്സ്) സുപ്പീരിയര്‍ ജനറലായി ആലക്കോട് വായാട്ടുപറമ്പ് സ്വദേശി ബ്രദര്‍ ജോസ് വല്യറയെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ആറുവര്‍ഷമായി ബ്രദര്‍ ജോസ് വല്യറ സുപ്പീരിയര്‍ ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പത്തു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട സഭയുടെ പതിനാലാം ജനറല്‍ ചാപ്റ്ററിന്റെ മൈസൂരുവില്‍ ചേര്‍ന്ന യോഗമാണ് അടുത്ത ആറുവര്‍ഷത്തേക്കുള്ള ജനല്‍ കൌണ്‍സിലിനെ തെരഞ്ഞെടുത്തത്. സഭാ സ്ഥാപകന്‍ ബ്രദര്‍ പൌലൂസ് മോര്‍ട്ടിസിംഗ് പതിനഞ്ചാമന്റെ പിന്‍ഗാമിയാണ് ബ്രദര്‍ ജോസ്. അസിസ്റന്റ് സുപ്പീരിയര്‍ ജനറലായി ബ്രദര്‍ മാത്യു തെക്കേമുറിയെ തെരഞ്ഞെടുത്തു. ബ്രദര്‍ ഡൊമിനിക് പോളപ്രയില്‍, ബ്രദര്‍ ജോര്‍ജ് കോള്‍ഡേര്‍ട്ട്, ബ്രദര്‍ ജോര്‍ജ് തൊടിയില്‍, ബ്രദര്‍ പ്രകാശ്, ബ്രദര്‍ കൊള്ളിന്‍സിയൂസ് എന്നിവരാണ് ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.