ടോമിന്‍ തച്ചങ്കരിക്കു കണ്‍സ്യൂമര്‍ ഫെഡിന്റെ അധിക ചുമതല
ടോമിന്‍ തച്ചങ്കരിക്കു കണ്‍സ്യൂമര്‍ ഫെഡിന്റെ  അധിക ചുമതല
Sunday, March 1, 2015 12:52 AM IST
തിരുവനനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിക്കു കണ്‍സ്യൂമര്‍ ഫെഡിന്റെ അധിക ചുമതല നല്‍കി. മാര്‍ക്കറ്റ് ഫെഡ് എംഡിയാണ് തച്ചങ്കരി. കണ്‍സ്യൂമര്‍ ഫെഡ് എംഡിയായിരുന്ന വി. രതീശനെ ഇടുക്കി ജില്ലാ കളക്ടറായി നിയമിച്ചിരുന്നു. ഈ ഒഴിവില്‍ തച്ചങ്കരിക്ക് അധിക ചുമതല നല്‍കുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തത്. എന്നാല്‍, ചില തര്‍ക്കങ്ങളെ തുടര്‍ന്നു ഫയലില്‍ കാലതാമസമുണ്ടായി.

ടോമിന്‍ തച്ചങ്കരിയെ ഏതാനും മാസം മുന്‍പാണു എഡിജിപി പദവിയിലേക്കുയര്‍ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.