കേരളത്തെ അവഗണിച്ചു: പി.സി. ജോര്‍ജ്
കേരളത്തെ അവഗണിച്ചു: പി.സി. ജോര്‍ജ്
Sunday, March 1, 2015 11:49 PM IST
കോട്ടയം: കേരളത്തെയും രാജ്യത്തെ കാര്‍ഷിക മേഖലയെയും പാടേ അവഗണിച്ച കോര്‍പറേറ്റ് ബജറ്റാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നു ചീഫ് വിപ്പ് പി. സി. ജോര്‍ജ്.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ക്രയശേഷി നഷ്ടപ്പെടുത്തുകയെന്ന വന്‍കിട കോര്‍പറേറ്റുകളുടെ താത്പര്യം മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തോട് കാണിച്ച അവഗണനയിലൂടെ ചിദംബരത്തിന്റെ ആശാനാണ് താനെന്ന് അരുണ്‍ ജയ്റ്റ്ലി തെളിയിച്ചു.


കക്ഷിരാഷ്ട്രീയം മറന്നുകൊണ്ടുള്ള അതിശക്തമായ പോരാട്ടം സംസ്ഥാന താത്പര്യങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തികൊണ്ടുവരേണ്ടത് ഇനി അനിവാര്യമാണ്.

റെയില്‍വേ ബജറ്റിലും കേന്ദ്ര ബജറ്റിലും കേരളത്തോട് കാട്ടിയ അവഗണന ചൂണ്ടിക്കാട്ടുവാന്‍ സര്‍വകക്ഷി സംഘം ഉടന്‍ പ്രധാനമന്ത്രിയെ കാണുവാന്‍ ആവശ്യമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.