ഹരിതം
ഹരിതം
Saturday, February 28, 2015 12:39 AM IST
രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കി ദമ്പതികള്‍

ഐബിന്‍ കാണ്ടാവനം

പഴവര്‍ഗങ്ങളും പച്ചക്കറികളും നിറഞ്ഞ ഏദന്‍ തോട്ടം. ഇതുതന്നെയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂട് അയിരൂര്‍കോണത്തുപുത്തന്‍വീട്ടില്‍ ഡോ. ഉത്തമന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടരയേക്കറോളം വരുന്ന പുരയിടത്തിനു ചേരുന്ന പേര്. കാരണം ഈ പുരയിടത്തിലില്ലാത്ത ഫലവൃക്ഷങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. ഇവരുടെ മകന്‍ അനീഷ് ഫേസ്ബുക്കിലെ കര്‍ഷകരുടെ കൂട്ടായ്മയായ കൃഷിഗ്രൂപ്പില്‍ അംഗമായതോടുകൂടി പുരയിടത്തിലെ ഫലവൃക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ അപൂര്‍വ ഇനങ്ങളായ വിവിധയിനം പച്ചക്കറികളും പുരയിടത്തില്‍ സ്ഥാനം പിടിച്ചു.

കമ്മല്‍, മാലിമുളക്, ഭൂത് ഇലോക്യ, അഞ്ചിനം കാന്താരി തുടങ്ങി 25 ഇനം മുളക്, 14 അടി വളരുന്ന പ്രത്യേകതരം ചീര പൂവിടാന്‍ ഒരു വര്‍ഷമെടുക്കും. അട്ടപ്പാടി ആദിവാസി സമൂഹങ്ങളുടെ കൃഷിയിടങ്ങളിലാണ് ഇവ കാണാറ്. പുള്ളിക്കുത്ത് രോഗം ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. 24മണി, സീബ്ര, കഞ്ഞിക്കുഴി, മീറ്റര്‍, വൈജയന്തി തുടങ്ങി പത്തോളം പയര്‍ ഇനങ്ങള്‍, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഔഷധമൂല്യമുള്ള മൂന്നിനം പാവല്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഇവിടെ യഥേഷ്ടം വിളയുന്നു.

വിവിധ ഇനം ഫലവര്‍ഗങ്ങള്‍ ഇവിടെയുണ്െടങ്കിലും അധികവും വിദേശികളാണ്. മാംഗോസ്റ്റിന്‍, ഫിലോസാന്‍, റംബൂട്ടാന്‍, മൂട്ടിപ്പഴം, ലോക്കട്ട് തുടങ്ങിയവ ഈ പുരയിടത്തില്‍ ആദ്യം എത്തിച്ചത് ഡോ. ഉത്തമനാണ്. പിന്നീട് ഇതിന്റെ മേല്നോട്ടം അമ്പിളി ഏറ്റെടുക്കുകയായിരുന്നു. കൃഷിയോടുള്ള അടുപ്പം മക്കളായ അനീഷിനെയും മനീഷിനെയും കൃഷിയിടത്തില്‍ നൂതന രീതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചു. തങ്ങളുടെ തോട്ടത്തിലില്ലാത്ത ഫലവൃക്ഷങ്ങളും പച്ചക്കറികളും തോട്ടത്തിലെത്തിക്കാന്‍ ഇവര്‍ ശ്രമിക്കാറുമുണ്ട്.

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത നിരവധി ഫലവൃക്ഷങ്ങളാണ് മറ്റൊരു പ്രത്യേകത. പോണ്ട് ആപ്പിള്‍, കെവാനോ മെലന്‍, റൊളിന, ബെറിബ, ഐസ് സ്ക്രീം ബീന്‍സ്, ഡുക്കു, ലംഗ്ഷഡ്, ദുരിയാന്‍, മക്കോട്ട ദേവ, വംശനാശഭീഷണിയുള്ള മാവിനമായ മാംഗിഫെറ പജാംഗ്, ചെറി മാംഗോസ്റ്റിന്‍, അച്ചാറച്ചു, അക്കി, ബനാന പാഷന്‍ ഫ്രൂട്ട്, കാസാ ബനാന, ഗാക്ക്, ചെമ്പടക്ക് (ചക്ക), തായ്ലന്‍ഡ് ആപ്പിള്‍ ബെര്‍, പമിലോ, തായ്ലന്‍ഡ് ഞാവല്‍, ആറിനം ചെറി, വിവിധയിനം പേരകള്‍ തുടങ്ങിയവ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നെത്തിച്ചിട്ടുള്ളവയാണ്. ആകെ 150 ഇനങ്ങളോളം ഫലവൃക്ഷങ്ങളാണ് ഈ തോട്ടത്തിലുള്ളത്. ആവശ്യക്കാര്‍ക്കായി ഇപ്പോള്‍ വിദേശത്തുനിന്നു നേരിട്ട് വരുത്തി നല്കുന്നുണ്ട്. നേരിട്ടു വരുത്തുന്നതിലൂടെ ഗുണമേന്മ നഷ്ടപ്പെടാറില്ല. ഒപ്പം സാമ്പത്തികച്ചെലും കുറവാണ്. തായ്ലന്‍ഡിലുള്ള സുഹൃത്ത് മുഖേനയാണ് അനീഷ് വിത്തുകളും തൈകളും ഇവിടെത്തിക്കുന്നത്.

ആട്ടിന്‍കാഷ്ടമാണ് പ്രധാനമായും വളമായി നല്കുന്നത്. ഫലവൃക്ഷങ്ങള്‍ക്കു പൂര്‍ണമായും ജൈവകൃഷി പ്രായോഗികമല്ലാത്തതിനാല്‍ ചെറിയതോതില്‍ യൂറിയയും പൊട്ടാഷും നല്കുന്നുണ്ട്. എല്ലുപൊടി, ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത മിശ്രിതം തുടങ്ങിയവയും നല്കുന്നു. വൃക്ഷങ്ങള്‍ പൂവിടുന്ന സമയത്ത് ഫിഷ് അമിനോ ആസിഡും നല്കും.

കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച വനിതാ കര്‍ഷകയ്ക്കുള്ള സബര്‍മതി ട്രസ്റ്റ് അവാര്‍ഡ്, ഭാരത് സേവാ സമാജ് അവാര്‍ഡ് എന്നിവ അമ്പിളിക്കു ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫലവൃക്ഷത്തോട്ടം കാണാനും കൃഷിയെപ്പറ്റി അടുത്തറിയാനുമായി നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. പരമ്പരാഗത കാര്‍ഷിക രീതികള്‍ക്കും വിളകള്‍ക്കുമൊപ്പം നൂതനമായ ആശയങ്ങള്‍ കൃഷിയിടത്തില്‍ വരുത്തേണ്ടത് നാളെയുടെ ആവശ്യമാണ്. കൃഷിരീതികള്‍ മനസിലാക്കാന്‍ സമീപിക്കുന്നവരെ സഹായിക്കാന്‍ അനീഷിനു മടിയില്ല.

കാര്‍ഷിക രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ക്കു ഫേസ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. മാറിയ ജീവിത സാഹചര്യത്തില്‍നിന്നു പഴമയുടെയും കാര്‍ഷിക സംസ്കാരത്തിലേക്കും തിരികെ നടക്കാന്‍ താല്പര്യപ്പെടുന്ന മലയാളികള്‍ക്ക് ഡോ. ഉത്തമന്റെയും കുടുംബത്തിന്റെയും കാര്‍ഷിക ജീവിതം ഒരു പ്രചോദനമാകട്ടെ..

അനീഷ്: 9995058625

അണുക്കളെ അകറ്റാം, അകിടുവീക്കം തടയാം

ഡോ. സാബിന്‍ ജോര്‍ജ്ജ് അസിസ്റന്റ് പ്രഫസര്‍ വെറ്ററിനറി കോളജ്, മണ്ണുത്തി

ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങി അണുക്കള്‍ അകിടുവീക്കം ഉണ്ടക്കാം. മുഖ്യരോഗഹേതു ബാ ക്ടീരിയകള്‍ ആണ് . വൃത്തിഹീനമായ പരിസരവും, തൊഴുത്തും, ഉരുക്കളുടെ പരിപാലനത്തിലുണ്ടാകുന്ന വീഴ്ചകളുമാണ് അകിടുവീക്കത്തിന് കാരണം.

അകിടുവീക്കത്തിന് കാരണമായ രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത് മുലദ്വാരത്തിലൂടെയാണ്. ഓരോ കറവിനു ശേഷം അടുത്ത കറവവരെ വിവിധയിനം രോഗാണുക്കള്‍ അകിടിനുള്ളില്‍ കടന്നുകൂടുന്നു.

അകിട് നീരുവന്ന് ചുവക്കല്‍, ത ടിപ്പ്, തൊടുമ്പോള്‍ വേദന കാണിക്കുകയും, പാല്‍ നിറംമാറി കട്ട നിറഞ്ഞതോ, പാട നിറഞ്ഞതോ ആവു ക ഇവയാണ് തീവ്രമായ അകിടുവീക്കത്തിന്റെ ലക്ഷണങ്ങള്‍. നീര്, തടിപ്പ്, വേദനയില്ലാതെ, എന്നാല്‍ ഇടയ്ക്കിടക്ക് പാലില്‍ പഴുപ്പ്, പാട ഇവ കാണുക, പാലിന്റെ അളവ് കുറയുക ഇവയാണ് തീവ്രത കുറ ഞ്ഞ അകിടുവീക്കത്തിന്റെ ലക്ഷണങ്ങള്‍. പുറമേയ്ക്ക് യാതൊരുവിധ വ്യത്യാസവുമില്ലാതെ പാല്‍ ദിവസേന കുറഞ്ഞുകൊണ്ടിരിക്കുകയും, കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുകയും, ചികിത്സയ്ക്ക് വൈകുകയും ചെയ്യുന്ന അകിടുവീക്കമാണ് മൂന്നാമതായി കണ്ടു വരുന്നത് .

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്ത അകിടുവീക്കം പാല്‍ പരിശോധിച്ച് നിര്‍ണയിക്കേണ്ടതാണ്. ദിവസേന പാല്‍ കുറഞ്ഞ് വരികയാണെങ്കില്‍, നാല് മുലക്കാമ്പില്‍ നിന്നും 10 മില്ലി വീതം പാല്‍ എടുത്ത് അടുത്തുള്ള മൃഗാശുപത്രിയില്‍ കൊണ്ടു ചെന്നാല്‍ വളരെ എളുപ്പത്തില്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താം. ഏതു വിഭാഗത്തില്‍പ്പെട്ട അകിടു വീക്കമായാലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റിബയോട്ടിക് ചികിത്സ തുടരേണ്ടതാണ്.

അകിടുവീക്കത്തിന് ചികിത്സ വൈകാന്‍ പാടില്ല. അകിടുവീക്കം വരാതെ നോക്കുകയാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. അതുകൊണ്ട് ക്ഷീരകര്‍ഷകര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

അകിടും, മുലക്കാമ്പും ,തൊഴു ത്തും ,പരിസരവും എല്ലായ്പ്പോഴും വൃത്തിയായിരിക്കണം. തൊഴുത്തിനടുത്ത് മൂത്രവും, ചാണകവും കെട്ടിക്കിടക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. ഇത്തരം മാലിന്യങ്ങളില്‍ പെരുകുന്ന പ്രാണികള്‍ക്ക് അകിടുവീക്കം പകര്‍ത്താനുള്ള കഴിവുള്ളതായി കണ്ടിട്ടുണ്ട്. ഓരോ കറവയ്ക്കു മുമ്പും, പിമ്പും അകിടു കഴുകി വൃത്തിയുള്ള തുണി, അഥവാ ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പി ഏതെങ്കിലും അണുനാശിനി പ്രയോഗിക്കേണ്ടതാണ്.

പൊട്ടാസ്യം പെര്‍മാംഗനേറ്റ്, പോവിഡോണ്‍ അയഡിന്‍ തുടങ്ങിയവ ഇതിനുപയോഗിക്കാം. തൊഴുത്തിന്റെ തറ കുണ്ടും, കുഴിയും ഇല്ലാത്തതും വെള്ളവും മൂത്രവും ഒഴുകി കാനയിലേക്ക് പോകാന്‍ തക്കവിധത്തിലുള്ളതായിരിക്കണം. തറ ഉണങ്ങാന്‍ അനുവദിക്കണം.

മാസത്തിലൊരിക്കലെങ്കിലും രോഗലക്ഷണങ്ങള്‍ പുറമെ കാണിക്കാത്ത അകിടുവീക്കം പരിശോധിച്ച് ഇല്ല എന്നുറപ്പുവരുത്തണം. പരിശോധനയില്‍ അകിടുവീക്കം ഉണ്െടങ്കില്‍ അവയെ കൂട്ടത്തില്‍ നിന്ന് മാറ്റി ചികിത്സക്ക് വിധേയമാക്കേണ്ടതും അസുഖം ഭേദമായതിനുശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കേണ്ടതുമാണ്.

ഏഴാം മാസത്തില്‍ കറവ നിര്‍ ത്തുമ്പോള്‍ നാല് മുലക്കാമ്പിലും ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കയറ്റി നിര്‍ത്തുകയാണെങ്കില്‍ അത് ഗര്‍ഭകാലത്തെ അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.

വിവിധതരം രോഗാണുക്കള്‍ അകിടുവീക്കം ഉണ്ടാക്കും എന്നതിനാല്‍ ഒരു പ്രതിരോധ വാക്സിന്‍ ലഭ്യമല്ല.

കറവയ്ക്കു മുമ്പും, പിമ്പും കറവക്കാരുടെ കൈകള്‍ കഴുകി അണുനശീകരണം നടത്തണം. ഓരോ കറവയിലും പാല്‍ മുഴുവന്‍ കറന്നെടുക്കേണ്ടതാണ്. പാല്‍ പോഷക സമൃദ്ധമായതുകൊണ്ട് അകിടില്‍ കടന്നുകൂടുന്ന അണുക്കള്‍ പെട്ടെ ന്നു പെരുകി അകിടുവീക്കം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഇതിനാലാണ് ചിലപ്പോള്‍ ആള്‍ മാറി കറന്നാല്‍, അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ മുഴുവന്‍ പാലും കറക്കുവാന്‍ പറ്റാതെ വന്നാല്‍, അതിനടുത്ത ദിവസം അകിടുവീക്കം കണ്ടു വരുന്നത്.

ചില പശുക്കളുടെ മുലദ്വാരം വലുതായതിനാല്‍ അകിടില്‍ പാല്‍ നിറയുമ്പോഴേക്കും അതു പുറത്തുപോ വുകയും തൊഴുത്ത് മുഴുവന്‍ പാല്‍ പരക്കുകയും ചെയ്യുന്നു.

ഇത്തരം പശുക്കള്‍ക്ക് അകിടുവീക്കം പകരാനും സാധ്യത കൂടുതലാണ്. കാരണം അണുക്കള്‍ക്ക് അകിടിനുള്ളില്‍ പ്രവേശിക്കാന്‍ എളുപ്പമാണ്.

ഇത്തരം പശുക്കളെ മൂന്നു നേരമെങ്കിലും കറന്നു പാല്‍ എടുക്കേണ്ടതും അത്യാവശ്യമാണ്.

ഫോണ്‍ : 9446203839
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.