കെഎസ്ഇബി ലൈന്‍മാന്‍മാരുടെ മരണം: ഹൈക്കോടതി വിശദീകരണംതേടി
Saturday, February 28, 2015 12:37 AM IST
കൊച്ചി: ജോലിക്കിടയില്‍ സംസ്ഥാ ന വൈദ്യുതി ബോര്‍ഡ് ലൈന്‍മാന്‍മാരുടെ മരണം കൂടിവരുന്ന സാഹ ചര്യത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണ മെന്നാവശ്യപ്പെട്ട് ലൈന്‍മാന്‍ എം. ഉണ്ണിക്കൃഷ്ണനും മറ്റും സമര്‍പ്പി ച്ച ഹര്‍ജിയില്‍ ജസ്റീസ് എ. മുഹമ്മദ് മുഷ്താഖ് സര്‍ക്കാരിന്റെ വിശദീകര ണം തേടി. കഴിഞ്ഞ പത്തു വര്‍ഷ ത്തിനിടയില്‍ 940 ലൈന്‍മാന്‍മാര്‍ മരണമടഞ്ഞിട്ടുണ്െടന്നു ഹര്‍ജിയി യില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധി ച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുരക്ഷാ നടപടികള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത മാസം 20നു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.