ഡോ.എം.അബ്ദുള്‍ സലാമിനു പുരസ്കാരം
ഡോ.എം.അബ്ദുള്‍ സലാമിനു പുരസ്കാരം
Saturday, February 28, 2015 12:35 AM IST
തേഞ്ഞിപ്പലം: എന്‍ജിനിയറിംഗ് വാച്ച് മാഗസിന്‍ ഏര്‍പ്പെടുത്തിയ 2015-ലെ കാമ്പസ് പ്രിപേഡ്നസ് അവാര്‍ഡിന് കാലിക്കട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം അര്‍ഹനായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്തും അക്കാഡമിക്-ഭരണ രംഗത്ത് ഇ-ഗവേണന്‍സ് സാര്‍വത്രികമാക്കിയതും കണക്കിലെടുത്താണ് അവാര്‍ഡ്.

അക്കാഡമിക് ഗവേഷണ രംഗത്ത് കാലിക്കട്ടിനെ അന്തര്‍ദേശീയ നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിംഗ് സിസ്റം, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, ബയോമെട്രിക് പഞ്ചിംഗ്, ഡിജിറ്റല്‍ പേഴ്സണല്‍ ഫയല്‍, ഇലക്ട്രോണിക് പേ റോള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, വൈഫൈ കാമ്പസ്, വിദ്യാര്‍ഥി സൌഹൃദമാക്കാന്‍ നടത്തിയ പരീക്ഷാഭവന്‍ പുനഃസംവിധാനം തുടങ്ങിയ ഒട്ടേറെ പരിഷ്കാരങ്ങള്‍ ഡോ.അബ്ദുള്‍ സലാം കാലിക്കട്ട് സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.