സുരേഷ് ജോസഫിന്റെ ഇന്തോനേഷ്യന്‍ യാത്രയ്ക്ക് ഇന്നു തുടക്കം
Saturday, February 28, 2015 12:33 AM IST
കൊച്ചി: സുരേഷ് ജോസഫിന്റെ ഇന്തോനേഷ്യന്‍ യാത്രയ്ക്ക് ഇന്നു കൊച്ചിയില്‍ തുടക്കം. ഏഴു രാജ്യങ്ങളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്താണ് ഇന്തോനേഷ്യയിലെത്തുന്നതെന്നു സുരേഷ് ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മ്യാന്‍മര്‍, തായ്ലന്‍ഡ്, വിയ്റ്റനാം, കമ്പോഡിയ, മലേഷ്യ, സിംഗപ്പൂര്‍, ലാവോസ് എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് ഇന്തോനേഷ്യയില്‍ എത്തിച്ചേരുക.

യാത്രയ്ക്ക് 85 ദിവസം വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയിലൂടെ വിവിധ ദേശങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചു പഠിക്കുകയാണു ലക്ഷ്യം. 21,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കൊച്ചി- ഇന്തോനേഷ്യ യാത്രയ്ക്കായി 15 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.


അരുണാചല്‍പ്രദേശിലെ തേസു എന്ന സ്ഥലത്തുനിന്നാരംഭിച്ചു ജമ്മുവില്‍ അവസാനിപ്പിക്കുന്ന വിധത്തിലാണു യാത്ര ക്രമപ്പെടുത്തിയിരിക്കുന്നത്. സൌത്ത് ഈസ്റ് ഏഷ്യന്‍ ഒഡീസി എന്നാണു യാത്രയ്ക്കു പേരിട്ടിരിക്കുന്നത്.

യാത്രയിലൂടെ റിക്കാര്‍ഡ് സ്ഥാപിച്ചിട്ടുള്ള സുരേഷ് ജോസഫിന്റെ ഏഴാമത്തെ സാഹസികയാത്രയാണിത്. ഴീീറംശഹഹ സിീം ിീ യീൌിറമൃശല എന്നതാണു യാത്രയുടെ ടാഗ് ലൈന്‍ എന്നും സുരേഷ് ജോസഫ് പറഞ്ഞു.മദര്‍ തെരേസയുടെ സേവനങ്ങള്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.