സിപിഎമ്മിന്റേത് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനം
സിപിഎമ്മിന്റേത് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനം
Saturday, February 28, 2015 12:31 AM IST
കോട്ടയം: ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന നയസമീപനങ്ങളാണു മുന്നണിയെ നയിക്കുന്ന സിപിഎം സ്വീകരിക്കുന്നതെന്നു സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനം. സിപിഎം മുന്‍ സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെയും പിണറായിയുടെ പേരെടുത്തു പറയാതെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. സോളാര്‍ സമരം അടക്കമുള്ള പല സമരങ്ങളും അവസാനിപ്പിച്ചതില്‍ സിപിഐയുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. സമരം പെട്ടെന്നു നിര്‍ത്തിയത് പൊതുജനങ്ങള്‍ക്കിടയില്‍ സംശയമുളവാക്കി. ഇതു മുന്നണിയുടെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടി.സമരങ്ങള്‍ പരാജയപ്പെടുന്നതടക്കമുള്ള മുന്നണിയുടെ ദൌര്‍ബല്യങ്ങള്‍ മുതലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.


വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിന്ന ജനതാദളും ആര്‍എസ്പിയും മുന്നണി വിട്ടത് സിപിഎമ്മിന്റെ ഏകാധിപത്യപരമായ നടപടികള്‍ മൂലമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരാതെ യുഡിഎഫ് മുന്നണിയില്‍ അധികാരം നുകര്‍ന്നു നില്‍ക്കുന്ന കക്ഷികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാനുള്ള സിപിഎം ശ്രമത്തിനെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.