കര്‍ഷകത്തൊഴിലാളി താത്പര്യങ്ങള്‍ സംരക്ഷിക്കാതെ വികസനം സാധ്യമാകില്ല: തമ്പാന്‍ തോമസ്
Saturday, February 28, 2015 12:27 AM IST
കൊച്ചി: കര്‍ഷകത്തൊഴിലാളി താത്പര്യങ്ങള്‍ സംരക്ഷിക്കാതെ രാജ്യത്ത് യഥാര്‍ഥ പുരോഗതിയും വികസനവും കൈവരിക്കാനാവില്ലെന്നു ഹിന്ദ് മസ്ദൂര്‍ സഭാ മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. തമ്പാന്‍ തോമസ്. എച്ച്എംഎസ് സംസ്ഥാന സമിതി കൊച്ചിയില്‍ നടത്തിയ മസ്ദൂര്‍ ഏകതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദാരിദ്യ്രവത്കരണവും സമ്പത്തിന്റെ കേന്ദ്രീകരണവുമാണ് ഇന്നു വികസനത്തിന്റെ പേരില്‍ നടക്കുന്നത്. തൊഴിലാളിസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണു മോദി സര്‍ക്കാര്‍. അതിനായി നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ അസംഘടിത മേഖലയിലെ ആറു തൊഴിലാളി യൂണിയനുകള്‍ എച്ച്എംഎസില്‍ അഫിലിയേറ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി. സുഗുണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി മാത്യു, കണ്‍വീനര്‍ കെ. തങ്ങള്‍കുഞ്ഞ്, എം.കെ. പ്രേംനാഥ്, പി.എസ്. ആഷിക്, തോമസ് സെബാസ്റ്റ്യന്‍, ബാബു തണ്ണിക്കോട്, മനോജ് ഗോപി, ഷെറിന്‍ ബാബു, ശൂരനാട് ഗ്രിഗറി, തോമസ് കുരിശിങ്കല്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ജെ. ബേസില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.