ബ്ളാക്ക്മെയിലിംഗ് തന്ത്രം തന്നോടു വേണ്െടന്ന് ഉമ്മന്‍ ചാണ്ടി
ബ്ളാക്ക്മെയിലിംഗ് തന്ത്രം തന്നോടു വേണ്െടന്ന് ഉമ്മന്‍ ചാണ്ടി
Friday, February 27, 2015 12:09 AM IST
ആലുവ: സോളാര്‍ കേസ് പ്രതിയുടെ സഹോദരനുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം വിലപ്പോവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ സഹായിച്ചില്ലെന്നാണ് ബ്ളാക്ക്മെയില്‍ ചെയ്യാനുദ്ദേശിച്ചവരുടെ പരാതി. താന്‍ സഹായിച്ചിരുന്നെങ്കില്‍ കേസിലെ പ്രതിയായ മണിലാല്‍ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടിവരില്ലായിരുന്നു.


മണലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകാനാണെന്നു പറഞ്ഞാണ് വികലാംഗനായ ഒരാള്‍ അമ്മയെയും കൂട്ടി തൃശൂരില്‍ ഒരു ചടങ്ങ് നടക്കുന്നതിനിടെ തന്നെ വന്നുകണ്ട് പരാതി പറഞ്ഞത്. മണലൂരില്‍ നിന്നുള്ളവരാണെന്നു പറഞ്ഞപ്പോള്‍ സ്ഥലം എംഎല്‍എയെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരു വിളിച്ചാലും താന്‍ ഫോണെടുക്കും. അതു മുതലാക്കി ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.