കേന്ദ്രത്തിന്റെ വിശദീകരണം തേടി
Friday, February 27, 2015 12:25 AM IST
കൊച്ചി: ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ച് എറണാകുളത്ത് സ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും ട്രൈബ്യൂണലിന്റെയും വിശദീകരണം തേടി. ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനു ഡല്‍ഹിയിലും ചെന്നൈയിലും ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ച് സ്ഥാപിച്ചിട്ടുണ്ട്. അവിടെ പോയി ഹര്‍ജി സമര്‍പ്പിക്കാന്‍ അവസരം കുറവായതിനാല്‍ എറണാകുളത്ത് സര്‍ക്യൂട്ട് ബെഞ്ച് സ്ഥാപിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.