മിഥില മോഹന്‍ വധം: ലുക്കൌട്ട് നോട്ടീസ്
Friday, February 27, 2015 12:19 AM IST
കൊച്ചി: അബ്കാരി ബിസിനസുകാരന്‍ മിഥില മോഹന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പ്രതികള്‍ക്കു വേണ്ടി ക്രൈം ബ്രാഞ്ച് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. തമിഴ്നാട്ടുകാരായ മതിവാനന്‍, ഉപ്പാലി എന്നിവര്‍ക്കു വേണ്ടിയാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും പത്രങ്ങളില്‍ തെരച്ചില്‍ പരസ്യം പുറത്തിറക്കിത്. മിഥില മോഹനെ കൊലപ്പെടുത്തിയ വാടക കൊലയാളികളാണ് ഇവരെന്നാണ് ക്രൈം ബ്രാഞ്ച് സംശയിക്കുന്നതെന്നു കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. കൊലപാതകം നടന്ന് എട്ടു വര്‍ഷത്തിനു ശേഷമാണ് കൊല നടത്തിയവരെ തിരിച്ചറിയുന്നത്. മിഥില മോഹനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ തൃശൂര്‍ പാട്ടുരായ്ക്കല്‍ പൊറ്റേക്കാട് വീട്ടില്‍ സന്തോഷ്കുമാറിനെ (കണ്ണന്‍-47) കഴിഞ്ഞ വര്‍ഷം അറസ്റു ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.