ചരക്കുകൂലി വര്‍ധന വാണിജ്യമേഖലയെ ബാധിക്കും: ചേംബര്‍ ഓഫ് കോമേഴ്സ്
Friday, February 27, 2015 12:19 AM IST
കൊച്ചി: റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചരക്കുകൂലി വര്‍ധനവാണിജ്യമേഖലയെ നേരിട്ടു ബാധിക്കുമെന്നു കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മാത്യു കുരുവിത്തടം അഭിപ്രായപ്പെട്ടു. ഇന്ധനവില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ചരക്കുകൂലി വര്‍ധിപ്പിക്കേണ്ട സ്ഥിതി ഉണ്ടായിരുന്നില്ല. ഇത് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തിനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ശുചിത്വത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് ട്രെയിന്‍ യാത്രാസൌകര്യം മെച്ചപ്പെടുത്താനുള്ള കര്‍മ്മപദ്ധതി സ്വാഗതാര്‍ഹമാണ്. ടൂറിസം മേഖലയെ ആശ്രയിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ഗുണമുണ്ടാകും. പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങാതെ നടപ്പിലാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതി കൂടി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.