റേഡിയോളജി ദേശീയ സമ്മേളനം സമാപിച്ചു
Monday, February 2, 2015 1:23 AM IST
കൊച്ചി: കഴിഞ്ഞ നാലു ദിവസങ്ങളായി കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന റേഡിയോളജി വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്റെ അറുപത്തിയെട്ടാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. റേഡിയോളജി, ഇമേജിംഗ് എന്നീ ശാസ്ത്ര മേഖലകളുടെ അതിനൂതനമായ കാല്‍വയ്പുകള്‍, രോഗനിര്‍ണയം, ചികിത്സാരീതികള്‍ എന്നിങ്ങനെ കാതലായ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും വര്‍ക്ക്ഷോപ്പുകളും നടന്നു.

റേഡിയോളജി, ഇമേജിംഗ് സാങ്കേതികവിദ്യകളുടെ ലഭ്യത എല്ലാവര്‍ക്കും ഉറപ്പുവരുത്താനും പൊതുജനങ്ങളില്‍ രോഗനിര്‍ണയ, ചികിത്സാരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമുള്ള നടപടികള്‍ ഐആര്‍ഐഎ സ്വീകരിക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ.കെ.മോഹനന്‍ അറിയിച്ചു.


അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജി, അമേരിക്കന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജിക് പാത്തോളജി എന്നിവയുടെ ശ്രദ്ധേയമായ ശാസ്ത്ര സെഷനുകളും വര്‍ക്ക്ഷോപ്പുകളും നടന്നു. അന്താരാഷ്ട്ര പ്രശസ്തരായ വിദേശ പ്രതിനിധികളും രാജ്യത്തെ വിദഗ്ധ റേഡിയോളജിസ്റുകളും ശാസ്ത്രജ്ഞരും പ്രഫസര്‍മാരും ഗവേഷകരും ഉള്‍പ്പെടെ മൂവായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആയിരത്തോളം വരുന്ന യുവ റേഡിയോളജിസ്റുകളുടെ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണങ്ങളും നടന്നു.

ഐആര്‍ഐഎ പ്രസിഡന്റായി ഡോ.ജിഗ്നേഷ് താക്കറും സെക്രട്ടറി ജനറലായി ഡോ.പ്രമോദ് ലോനികറും സ്ഥാനമേറ്റു. കോണ്‍ഫറന്‍സിനോടനുബന്ധിച്ചു വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.