ഭരത് ഭൂഷണ്‍ അന്റാര്‍ട്ടിക്കയിലേക്ക്; വി.എസിനു ശത്രുതയെന്നു ഭരത് ഭൂഷണ്‍
ഭരത് ഭൂഷണ്‍ അന്റാര്‍ട്ടിക്കയിലേക്ക്; വി.എസിനു ശത്രുതയെന്നു ഭരത് ഭൂഷണ്‍
Monday, February 2, 2015 1:15 AM IST
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച ഇ.കെ. ഭരത് ഭൂഷണ്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി അന്റാര്‍ട്ടിക്കയിലേക്കു പോകും. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷനായാണ് അദ്ദേഹം അന്റാര്‍ട്ടിക്കയിലേക്കു പോകുന്നത്.

ഏതാനും മാസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ യാത്ര. ഇതിനു ശേഷം ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളുമായി ബന്ധപ്പെട്ടു പുസ്തകം എഴുതുന്നതിനുള്ള തയാറെടുപ്പും തുടങ്ങും. അതിനിടെ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു തന്നോടു വ്യക്തിപരമായ ശത്രുതയാണുള്ളതെന്നു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.


ഉമ്മന്‍ ചാണ്ടിയും ഭരത് ഭൂഷണും ചേര്‍ന്നു കൊള്ളയടിച്ചെന്നു വി.എസ്

തിരുവനന്തപുരം: പാറ്റൂരില്‍ മാത്രമല്ല സംസ്ഥാനത്തു പലേടത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ. ഭരത്ഭൂഷണും ചേര്‍ന്നു കൊള്ളയടിച്ചെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കായി പലതും ചെയ്തുകൊടുത്ത മാന്യദേഹമാണ് ഭരത്ഭൂഷണെന്നു വി.എസ്. അച്യുതാനന്ദന്‍ ആക്ഷേപിച്ചു. പാറ്റൂര്‍ ഭൂമി സംബന്ധമായ കേസുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നു വിരമിച്ച ദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ഭരത് ഭൂഷണ്‍ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.