ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായി
ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായി
Sunday, February 1, 2015 11:39 PM IST
കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായി. ഇവര്‍ പരസ്പരം സമ്മതിച്ചു തയാറാക്കിയ സംയുക്ത ഹര്‍ജി കുടുംബ കോടതി ജഡ്ജി പി. മോഹന്‍ദാസ് അനുവദിച്ചതോടെയാണ് വിവാഹ മോചനത്തിന് നിയമസാധുതയായത്. നേരത്തേയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം കഴിയും. 16 വര്‍ഷം മുമ്പ് 1998 ഒക്ടോബര്‍ 20നാണ് ഇരുവരും ആലുവയില്‍ വിവാഹിതരായത്.

ഒടുവില്‍ കുടുംബപ്രശ്നങ്ങളത്തുെടര്‍ന്നു മഞ്ജു സ്വന്തം വീടായ തൃശൂരും ദിലീപ് മകള്‍ക്കൊപ്പം ആലുവയിലെ വസതിയിലുമാണു താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇരുവരും വേര്‍പിരിയാനുറച്ചു സംയുക്ത ഹര്‍ജിയുമായി കഴിഞ്ഞ ജൂലൈ 24നു കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കൌണ്‍സിലിംഗ് നല്‍കിയ ശേഷം ആറു മാസത്തിനു ശേഷം കേസ് പരിഗണിക്കാനായി മാറ്റി.


ഈ കാലാവധി തീര്‍ന്നതോടെ കോടതിയില്‍ ഹാജരായ ഇരുവരും വേര്‍പിരിയല്‍ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കോടതി ഇത് അംഗീകരിച്ചത്. കോടതി നടപടി രഹസ്യമായിരിക്കണമെന്ന ഇവരുടെ അപേക്ഷ അംഗീകരിച്ച കോടതി ഇവര്‍ തമ്മിലുള്ള ധാരണ രഹസ്യമാക്കിയാണു വിവാഹമോചനം അനുവദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.