നിസാമിന്റെ തൃശൂരിലെ വീടുകളിലെല്ലാം റെയ്ഡ്
നിസാമിന്റെ തൃശൂരിലെ വീടുകളിലെല്ലാം റെയ്ഡ്
Sunday, February 1, 2015 11:37 PM IST
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരെ കാറിടിപ്പിച്ചും ആക്രമിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും വ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ തൃശൂരിലെ വസതികളിലും ഫ്ളാറ്റുകളിലും പോലീസ് പരിശോധന നടത്തി.

നിസാമിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നു മയക്കുമരുന്നുശേഖരം കണ്െടത്തിയ പശ്ചാത്തലത്തിലാണ് ഇയാളുടെ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിയത്. ഇയാളുടെ പുഴയ്ക്കലില്‍ ശോഭ സിറ്റിയിലുള്ള താമസസ്ഥലത്തു നേരത്തെതന്നെ പരിശോധന നടത്തിയിരുന്നുവെന്നു സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പറഞ്ഞു. ഗുരുവായൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു തെരച്ചില്‍ നടത്തിയത്.


ആയുധങ്ങളോ മയക്കുമരുന്നു ശേഖരമോ മറ്റു നിയമവിരുദ്ധ വസ്തുക്കളോ ഉണ്േടായെന്നു കണ്െടത്താനായിരുന്നു പരിശോധന. കോടതി റിമാന്‍ഡ് ചെയ്ത മുഹമ്മദ് നിസാം ഇപ്പോള്‍ ജയിലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.