ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പാലാ രൂപതാ വികാരി ജനറാള്‍
ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പാലാ രൂപതാ വികാരി ജനറാള്‍
Sunday, February 1, 2015 12:01 AM IST
പാലാ: പാലാ രൂപതയുടെ പുതിയ വികാരി ജനറാളായി (സിഞ്ചെല്ലൂസ്) ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ നിയമിതനായി. പത്തു വര്‍ഷത്തെ സേവനത്തിനുശേഷം മോണ്‍. ജോര്‍ജ് ചൂരക്കാട്ട് മാര്‍ എഫ്രേം സെമിനാരി റെക്ടറായി നിയമിതനായ സാഹചര്യത്തിലാണ് ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിനെക്കൂടി വികാരി ജനറാളായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചത്. ഫെബ്രുവരി ഏഴിന് അദ്ദേഹം ചുമതല ഏറ്റെടുക്കും.

കുറവിലങ്ങാട് ഫൊറോന പള്ളിയില്‍ വികാരിയായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. പാലാ രൂപതയിലെ കാളികാവ് ഇടവകയില്‍ കൊല്ലിത്താനത്തുമലയില്‍ ചാക്കോ- മേരി ദമ്പതികളുടെ മകനായി 1951 ജൂണ്‍ 25നു ജനിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം രൂപതാ മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ പഠിച്ചു. 1979 ഡിസംബര്‍ 23നു പൌരോഹിത്യം സ്വീകരിച്ചു. കടപ്ളാമറ്റം ഇടവകയില്‍ അസിസ്റന്റ് വികാരിയായി ആദ്യ നിയമനം. തുടര്‍ന്ന് പ്രവിത്താനം, ശാന്തിപുരം, പിറവം, ചേന്നാട്, ഇടമറ്റം, ളാലം പുത്തന്‍പള്ളി, മോനിപ്പള്ളി എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. നാലു സഹോദരന്മാരില്‍ രണ്ടു പേര്‍ വൈദികരും നാലു സഹോദരിമാരില്‍ ഒരാള്‍ സന്യാസസഭാംഗവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.