യൂത്ത്ഫ്രണ്ട്-എം പ്രചാരണ പരിപാടി കോട്ടയത്ത്
Sunday, February 1, 2015 11:41 PM IST
കോട്ടയം: ധനമന്ത്രി കെ.എം. മാണിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച് അദ്ദേഹത്തെയും യുഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢനീക്കം തുറന്നുകാട്ടാന്‍ യൂത്ത്ഫ്രണ്ട്-എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം തിരുനക്കര പഴയ പോലീസ് സ്റേഷന്‍ മൈതാനത്തു നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കേരള കോണ്‍ഗ്രസ്-എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പ്രതിഷേധ കൂട്ടായ്മയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എമാരും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും. ആറ്, ഏഴ് തീയതികളില്‍ ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലങ്ങളിലും പ്രതിഷേധയോഗവും പ്രകടനവും നടത്തും.


10, 11, 12 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ജോജി കുറത്തിയാടന്‍, ടോമി ഓമല്ലൂക്കാരന്‍, ജോഷി തെക്കേപ്പുറം എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.