പ്രീപ്രൈമറി എംപ്ളോയീസ് അസോ. സംസ്ഥാന സമ്മേളനം 17ന്
Sunday, February 1, 2015 11:40 PM IST
കോട്ടയം: പ്രീപ്രൈമറി എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 17നു കോട്ടയത്തു നടക്കും. രാവിലെ 11നു കോട്ടയം നാഗമ്പടം സ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. അഡ്വ. ജോയി ഏബ്രഹാം എംപി ഉദ്ഘാടനം ചെയ്യും.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കുര്യന്‍ മാത്യു അധ്യക്ഷത വഹിക്കും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.ജെ. ആഗസ്തി മുഖ്യപ്രഭാഷണം നടത്തും. വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. ജിഷ, ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍. ചിഞ്ചു, മിഥുമോള്‍, ഷെബീന പി. ബഷീര്‍, ഡി. ദീപ്തി, അജിതാ, സി.വി. റിയ, സില്‍വി മൈക്കിള്‍, പി.എസ്. മായ, ഷിജി തോമസ്, എം.കെ. അജിത, പി.കെ. ശാരദ, ജൈനമ്മ വര്‍ഗീസ്, ഡി. സരോജം, ജ്യോതി ഗണേശ് എന്നിവര്‍ പ്രസംഗിക്കും.


പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കുര്യന്‍ മാത്യു, കെ.ആര്‍. ചിഞ്ചു, മിഥുമോള്‍, ഷെബീന പി. ബഷീര്‍, ഡി. ദീപ്തി, സില്‍വി മൈക്കിള്‍, സി.വി. പ്രിയ, അജിത സുനില്‍, എം.എം. ഫൌസിയ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.