മദ്യനയം: സത്യഗ്രഹം ആരംഭിച്ചു
Saturday, January 31, 2015 1:44 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ദക്ഷിണ മേഖല കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ അരീക്കല്‍ മുഖ്യസത്യാഗ്രഹി ഫാ. വര്‍ഗീസ് മുഴുത്തേറ്റിന് ദേശീയ പതാക കൈമാറിക്കൊണ്ട് സത്യഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ സമരപ്പന്തലിലെത്തി. മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കുമെതിരായ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ളക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥിനികള്‍ എത്തിയത്. ദേശഭക്തിഗാനങ്ങള്‍ ആലപിച്ച വിദ്യാര്‍ഥിനികള്‍ മെഴുകുതിരി തെളിച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. മദ്യനിരോധന സമിതി ദക്ഷിണമേഖല കണ്‍വീനര്‍ ഉബൈസ് സെയ്നുലാബ്ദ്ദ്ദീന്‍, ബ്രദര്‍ പീറ്റര്‍, പ്ളാമൂട് ഗാന്ധി സ്റഡി സെന്റര്‍ ഡയറക്ടര്‍ ഗാന്ധി ഗ്രിഗറി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.