പിഎന്‍സി മേനോന് രാഷ്ട്രരത്ന പുരസ്കാരം
Saturday, January 31, 2015 1:44 AM IST
കോട്ടയം: ഹിന്ദുപാര്‍ലമെന്റിന്റെ രാഷ്ട്രരത്ന പുരസ്കാരത്തിനു വ്യവസായി പി.എന്‍.സി. മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. വിശ്വശ്രേഷ്ഠ പുരസ്കാരം കുവൈറ്റിലെ മലയാളി വ്യവസായി ആര്‍.സി. സുരേഷിനും ധര്‍മരക്ഷക പുരസ്കാരം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും കര്‍മശ്രേഷ്ഠ പുരസ്കാരം ഡോ. എന്‍. വിശ്വനാഥപിള്ളയ്ക്കും 22നു കോട്ടയത്തുചേരുന്ന ഹിന്ദുപാര്‍ലമെന്റ് ആത്മീയസഭാ മഹാസമ്മേളനത്തില്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രഫ.എം.കൃഷ്ണന്‍, ഡോ. എ. ഹരിനാരായണന്‍, ഡോ.രാജീവ് ലോചന്‍, സി.പി. സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.