പാമോയില്‍: വിഎസിന്റെ ഹര്‍ജി അപ്രസക്തമെന്നു ഹൈക്കോടതി
പാമോയില്‍: വിഎസിന്റെ ഹര്‍ജി അപ്രസക്തമെന്നു ഹൈക്കോടതി
Saturday, January 31, 2015 1:39 AM IST
കൊച്ചി: പാമോയില്‍ കേസിലെ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തു വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പ്രസക്തമല്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേസിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.