കാരുണ്യ ചികിത്സാ ധനസഹായം 625 കോടിയിലേക്ക്
Saturday, January 31, 2015 1:38 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജീവകാരുണ്യ സംരംഭമായ കാരുണ്യ ബെനവലന്റ് ഫണ്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 77,000 രോഗികള്‍ക്കായി 625 കോടി രൂപചികിത്സാ ധനസഹായം അനുവദിച്ചതായി കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. ആനന്ദകുമാര്‍ അറിയിച്ചു.

ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷാഫോം കാരുണ്യ ജില്ലാ ഓഫീസുകളിലും പ്രധാന ആശുപത്രികളിലും തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിലും സൌജന്യമായി ലഭിക്കും. ഇവ പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം കാരുണ്യ ജില്ലാ ഓഫീസില്‍ നല്‍കണം.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി രേഖകള്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്നവര്‍ക്കാണ് കാരുണ്യ സംസ്ഥാന ഓഫീസ് മുന്‍കൂര്‍ ചികിത്സാ അനുമതിപത്രം നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എസ്റിമേറ്റ് അനുസരിച്ചുള്ള തുകയുടെ ചികിത്സയ്ക്കും, കാരുണ്യയില്‍ അക്രെഡിറ്റ്ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത പാക്കേജ് അനുസരിച്ചുള്ള തുകയുടെ ചികിത്സയ്ക്കുമാണ് അനുമതി നല്‍കുന്നത്. ഇതില്‍ കാരുണ്യ ജീവനക്കാരുടെ ഭാഗത്തുനിന്നും ക്രമക്കേടുകള്‍ ഉണ്ടാകില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്തെങ്കിലും പരാതികളുള്ളവര്‍ക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസറെയോ, കാരുണ്യ ജില്ലാ ലെയിസണ്‍ ഓഫീസറെയോ, സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടെ 0471 2440325 എന്ന നമ്പരിലോ ബന്ധപ്പെ ടാവുന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.