അപകടത്തില്‍ മരിച്ച ദീപിക ജീവനക്കാരന്റെ സംസ്കാരം നാളെ
അപകടത്തില്‍ മരിച്ച ദീപിക ജീവനക്കാരന്റെ സംസ്കാരം നാളെ
Saturday, January 31, 2015 1:33 AM IST
കോട്ടയം: കഴിഞ്ഞ ദിവസം സ്വകാര്യബസ് ഇടിച്ച് മരിച്ച ദീപിക ജീവനക്കാരനായ ചെങ്ങളത്തുകാവ് കോമരത്തുംപറമ്പില്‍ സഖറിയ മാത്യുവിന്റെ (സഖറിയാച്ചന്‍-56) സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ചെങ്ങളം സെന്റ് മേരീസ് സെഹിയോന്‍ ക്നാനായ യാക്കോബായ പള്ളിയില്‍ നടക്കും. മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ചെങ്ങളത്തെ വീട്ടിലെത്തിക്കും.

വ്യാഴാഴ്ച രാവിലെ 9.05നു കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ ജംഗ്ഷനിലെ ബസ് സ്റോപ്പിലായിരുന്നു അപകടം. കോട്ടയത്തേക്കു സ്കൂട്ടറില്‍ വരുകയായിരുന്ന സഖറിയ മാത്യുവിനെ കോട്ടയം-മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗുരുദേവ് ബസാണു ഇടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.