സൈനികരുടെ ആനുകൂല്യങ്ങള്‍ നല്‍കണം: ഹൈക്കോടതി
സൈനികരുടെ ആനുകൂല്യങ്ങള്‍ നല്‍കണം: ഹൈക്കോടതി
Saturday, January 31, 2015 1:31 AM IST
കൊച്ചി: ആസാം റൈഫിള്‍സില്‍നിന്നു വിരമിച്ച ഓഫീസര്‍മാര്‍ക്കു സൈനികരുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ ആസാം റൈഫിള്‍സില്‍നിന്നു വിരമിച്ച ഓഫീസര്‍മാരെയും ആശ്രിതരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണു ജസ്റീസ് എ.വി രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.

ആസാം റൈഫിള്‍സ് ഇന്ത്യന്‍ ആര്‍മിയുടെ അതേ സേവനങ്ങള്‍ തന്നെയാണു ചെയ്യുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ തന്നെയാണ് ഈ സേന സേവനം അനുഷ്ഠിക്കുന്നത്. സൈനികരുടെ അതേ തരത്തിലുള്ള ഭരണ രീതികളും ചട്ടങ്ങളുമാണ് ഇവര്‍ക്കായി നിലനില്‍ക്കുന്നത്. ഇവരുടെ ഡിസിപ്ളിനറി കണ്‍ട്രോള്‍ ആര്‍മി ഓഫീസര്‍മാരാണു പരിഗണിക്കുന്നത്. ആര്‍മി ആക്ടിനും ചട്ടത്തിനും അനുസൃതമായി ജോലി നോക്കുന്നവരെന്ന നിലയില്‍ ഇവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു ശരിയല്ല.


സേവന ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാമെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ അപാകതയില്ലെന്നും ഹൈക്കോടതി ചൂണ്ടി ക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.