അഭിവാദ്യമര്‍പ്പിച്ചു പാര്‍ട്ടി പത്രത്തില്‍ മദ്യക്കമ്പനിയുടെ പരസ്യം
Saturday, January 31, 2015 1:22 AM IST
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ആശംസകളുമായി പാര്‍ട്ടി പത്രത്തില്‍ മദ്യക്കമ്പനിയുടെ പരസ്യം. കണ്ണൂര്‍ വാരത്തെ മദ്യനിര്‍മാണ കമ്പനിയുടെ ബഹുവര്‍ണ പരസ്യമാണ് ഇന്നലെ പാര്‍ട്ടി പത്രത്തില്‍ സമ്മേളനത്തിന് അഭിവാദ്യം ചെയ്തുള്ള പരസ്യങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചത്. പരസ്യത്തില്‍ മദ്യചഷകങ്ങളുടെ ചിത്രവുമുണ്ട്.

നേരത്തേ പാലക്കാട്ടു നടന്ന സിപിഎം പ്ളീനത്തിന് അഭിവാദ്യമര്‍പ്പിച്ചു വിവാദവ്യവസായിയായ ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പരസ്യം പ്രസിദ്ധീകരിച്ചതു വിവാദമായിരുന്നു.


പരസ്യം പ്രസിദ്ധീകരിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്നു പിന്നീടു സിപിഎം സംസ്ഥാനസമിതി തന്നെ വിലയിരുത്തുകയും ചെയ്തിരുന്നു.

മദ്യപാനികള്‍ക്കു പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നു നേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണു സമ്മേളനത്തെ അഭിവാദ്യംചെയ്തുള്ള മദ്യക്കമ്പനിയുടെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.