യുഡിഎഫില്‍ തുടരണമോയെന്നു പിള്ളയ്ക്കു തീരുമാനിക്കാം: മുഖ്യമന്ത്രി
യുഡിഎഫില്‍ തുടരണമോയെന്നു പിള്ളയ്ക്കു തീരുമാനിക്കാം: മുഖ്യമന്ത്രി
Friday, January 30, 2015 12:13 AM IST
കൊച്ചി: യുഡിഎഫില്‍ തുടരണമോയെന്ന് ബാലകൃഷ്ണപിള്ളയ്ക്കു തീരുമാനിക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫില്‍ തുടരണമെങ്കില്‍ മിതത്വവും മുന്നണിമര്യാദയും പാലിക്കണമെന്നും എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്െടന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ ആര്‍ക്കും എന്തുവേണമെങ്കിലും ആവശ്യപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഎസ് ഇതുപോലെ എന്തെല്ലാം പറയുന്നുണ്െടന്നും അതിനൊക്കെ താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.