സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
Friday, January 30, 2015 12:11 AM IST
തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മ ര്‍ ഇടിച്ചു കൊല പ്പെടുത്താന്‍ ശ്രമം. ഗുരുതര മായി പരിക്കേറ്റ കണ്ട ശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങല്‍ വീട്ടില്‍ ചന്ദ്രബോസി നെ(47) അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനു ചതവും മുറിവുമേറ്റ ചന്ദ്രബോസിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ചന്ദ്രബോസ് വെന്റിലേറ്ററിലാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ വാഹന ഉടമയും കിംഗ് ബീഡി മാനേജിംഗ് ഡയറക്ടറും പുഴയ്ക്കല്‍പ്പാടം ശോഭാ സിറ്റിയിലെ താമസക്കാരനുമായ അടയ്ക്കപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാമി(38)നെ പേരാമംഗലം പോലീസ് അറസ്റ്ചെയ്തു. പ്രതിക്കെതിരേ കാപ്പ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം നല്കിയതായി മധ്യമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി അറിയിച്ചു.

വാഹനമിടിച്ചു പരിക്കേല്പിച്ചതിനു പുറമേ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ടു ചവിട്ടുകയും ചെയ്തു. ചന്ദ്രബോസിന്റെ വാരിയെല്ലുകളും കൈയും ഒടിഞ്ഞിട്ടുണ്ട്. ശ്വാസ കോശത്തിനും പരിക്കുണ്ട്. രക്തസമ്മര്‍ദ്ദം കുറഞ്ഞനിലയില്‍ തുടരുകയാണ്.

ഇന്നലെ പുലര്‍ച്ചെ 2.45നാണ് സംഭവം. മദ്യലഹരിയിലായിരുന്ന മുഹമ്മദ് നിസാം ശോഭാ സിറ്റിയുടെ പുറത്തെ പുല്‍ത്തകിടിയും വാട്ടര്‍ഫൌണ്ടനും തകര്‍ത്ത ശേഷമാണ് അകത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ചത്. ഗേറ്റിനടുത്തുവച്ച് വാഹനം തടഞ്ഞതിലും തുറക്കാന്‍ വൈകിയതിലും പ്രകോപിതനായ മുഹമ്മദ് നിസാം, ചന്ദ്രബോസിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനം ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി. വീണുകിടന്ന ഇയാളെ എഴുന്നേല്പിച്ച് വാ ഹനത്തില്‍ കയറ്റി പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയും ക്രൂര മായി മര്‍ദിച്ചു.

അക്രമം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും(31) മര്‍ദനമേറ്റു. ചില്ലുകൊണ്ടു മുറിവേറ്റ അനൂപിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്യൂരിറ്റിക്കാരുടെ മുറിയും ഫര്‍ണിച്ചറുകളും ജനലുകളും മുഹമ്മദ് നിസാം അടിച്ചുതകര്‍ത്തു.


സഹപ്രവര്‍ത്തകര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു ഫ്ളയിംഗ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പേരാമംഗലം പോലീസ് പ്രതിയെ കസ്റഡിയിലെടുത്തു. പിന്നീടു സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പും നടത്തി.

സംഭവം വിവാദമായതോടെ എഡിജിപി ശങ്കര്‍ റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് എന്നിവരടങ്ങിയ ഉന്നത പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്തു. ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും എഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രതിയുടെ പേരിലുള്ള മുന്‍ കേസുകളും പരിശോധിക്കും. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഹമ്മദ് നിസാമിന്റെ ശേഖരത്തിലുള്ള രണ്ട് ആഡംബര കാറുകള്‍ പോലീസ് കസ്റഡിയിലെടുത്തു.

നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള മുഹമ്മദ് നിസാം നേരത്തെയും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു. വാഹനപരിശോധനയ്ക്കു കാര്‍ നിര്‍ത്തിച്ച വനിതാ എസ്ഐയെ കാറിലിട്ടു പൂട്ടിയ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റുചെയ്തിരുന്നു.

പത്തുവയസുകാരന്‍ മകന്‍ ആഡംബര-സ്പോര്‍ട്സ് കാറായ ഫെറാരി ഓടിക്കുന്ന ദൃശ്യം യൂ ട്യൂബി ല്‍ പ്രചരിപ്പിച്ച സംഭവത്തിലും പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ് സ്റേഷനില്‍ നേരത്തെ അഞ്ചു കേസുകളില്‍ പ്രതിയായിരുന്നു മുഹമ്മദ് നിസാം.

സ്ഥിരം പ്രശ്നക്കാരനായ ഇയാള്‍ പണവും സ്വാധീനവും ഉപ യോഗിച്ച് പല കേസുകളില്‍നിന്നും തലയൂരുകയാണ് പതിവ്. മുഹമ്മദ് നിസാമിന്റെ വാഹനശേഖര ത്തി ല്‍ 16 ആഡംബര കാറുകളാണുള്ളത്. 28 കോടി രൂപയുടെ പുതിയ വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ഒരു കോടി വിലമതിക്കുന്ന ബൈക്കും ഇയാള്‍ക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.