ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൌണ്ട്സ് സംവിധാനം നടപ്പാക്കും
Friday, January 30, 2015 12:32 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമവും സമയബന്ധിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഇലക്ട്രോണിക് ലെഡ്ജര്‍ സംവിധാനം നടപ്പാക്കി ഉത്തരവായി. ഇതനുസരിച്ച് സാമ്പത്തികവര്‍ഷം ചെലവഴിക്കാത്ത ഫണ്ട് ഇനിമുതല്‍ വകുപ്പുകള്‍ക്ക് കൈമാറുകയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ഇനിമുതല്‍ ട്രഷറി അക്കൌണ്ടുകളിലേക്ക് ഫണ്ട് കൈമാറില്ല. രണ്ടുലക്ഷം രൂപയിലധികമുള്ള കൈമാറ്റം ആര്‍ടിജിഎസ് സംവിധാനത്തിലൂടെയായിരിക്കും. സര്‍ക്കാര്‍ പേമെന്റുകള്‍ക്ക് ഡിഡി നല്‍കുന്ന രീതി അവസാനിപ്പിക്കാനും അത്തരം പേമെന്റുകള്‍ എന്‍ഇഎഫ്ടിടിജിഎസ് രീതികള്‍ വഴി നല്‍കാനും എല്ലാ ഡിഡിഒ മാരോടും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സാധ്യമാകാത്ത അവസരത്തില്‍ ബില്ലിനോടൊപ്പം ഡിഡിഒ മാര്‍ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.