സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കണം
Friday, January 30, 2015 12:29 AM IST
കോട്ടയം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുന്‍പ് തുല്യമായിരുന്ന സേവന വേതന വ്യവസ്ഥകള്‍ കഴിഞ്ഞ പേ റിവിഷനില്‍ വ്യത്യാസപ്പെടുത്തി ഹോമിയോപ്പതി വിഭാഗത്തെ അവഗണിച്ചിരിക്കുകയാണെന്നും ശമ്പളതുല്യത തിരികെ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

കോട്ടയം മാലി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ ഡോ.കെ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പ് സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


കെജിഎച്ച്എംഎ കോട്ടയം ജില്ലാ പ്രസിഡന്റായി ഡോ.ചെറിയാന്‍ ഉമ്മന്‍, ഡോ.റോയി മാത്യു-വൈസ്പ്രസിഡന്റ്, ഡോ.കെ.ബി.സുമ-സെക്രട്ടറി, ഡോ.എ.ടി.സുകുമാരി-ജോയിന്റ് സെക്രട്ടറി, ഡോ.ബിന്ദു-ട്രഷറര്‍, ഡോ.സാജന്‍ ചെറിയാന്‍-സംസ്ഥാനകമ്മിറ്റിയംഗം എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.