തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസും തൃശൂര്‍ പുതുക്കാട്എം.കെ.പോള്‍സണ്‍ മുഞ്ഞനാടന്റെ (മുന്‍ എംഎല്‍എ)യും ആനിയുടെയും മകള്‍ നീത പോളും തമ്മില്‍ തൊടുപുഴ സെന്റ് സെബാസ്റ്യന്‍സ് ഫൊറോന പള്ളിയില്‍ വിവാഹിതരായി. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിവാഹം ആശീര്‍വദിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി. ജെ. ജോസഫ്, കെ. സി. ജോസഫ്, അടൂര്‍ പ്രകാശ്, കെ. ബാബു, സി.എന്‍. ബാലകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, സിഎസ്ഐ ഈസ്റ് കേരള മഹായിടവക ബിഷപ് റവ. കെ.ജി. ഡാനിയേല്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, ജോയി ഏബ്രഹാം, എം.ഐ. ഷാനവാസ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സിനിമാതാരങ്ങളായ ജയറാം, ജാഫര്‍ ഇടുക്കി, സംവിധായകന്‍ ജോഷി, എഐസിസി സെക്രട്ടറി സൂരജ് ഹെഗ്ഡേ, യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിമാരായ അര്‍ദ്ധനാരി, അഡ്വ. മാത്യു കുഴല്‍നാടന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ എം.എം. ഹസന്‍, എ. കെ. മണി, മുന്‍ എംപിമാരായ പി.ടി. തോമസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ്, ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, എംഎല്‍എമാരായ വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, ഡൊമിനിക് പ്രസന്റേഷന്‍, ജോസഫ് വാഴയ്ക്കന്‍, ബെന്നി ബഹനാന്‍, പി. സി. വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, സുരേഷ് കുറുപ്പ്, ടി.യു. കുരുവിള, റോഷി അഗസ്റിന്‍, എ.പി. അബ്ദുള്ളക്കുട്ടി, മോന്‍സ് ജോസഫ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി, എന്‍എസ്യു പ്രസിഡന്റ് റോജി ജോണ്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.