ഭൂമിതട്ടിപ്പു കേസ്: ആറു മാസം കൂടി അനുവദിച്ചു
Friday, January 30, 2015 12:23 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹൈക്കോടതി സിബിഐക്ക് ആറു മാസം കൂടി സമയം അനുവദിച്ചു. അന്വേഷണത്തിന് അനുവദിച്ച കാലാവധി ഈ മാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ അധികം സമയം ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജസ്റീസ് പി. ഉബൈദിന്റെ ഉത്തരവ്.

കളമശേരി പത്തടിപ്പാലത്തെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍.എ. ഷെരീഫ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണം സിബിഐക്കു വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.