കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാരയോഗത്തില്‍ തര്‍ക്കം
Friday, January 30, 2015 12:21 AM IST
തിരുവനന്തപുരം: കെ.എം. മാണിക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു പിരിഞ്ഞ കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി യോഗത്തില്‍ അസ്വാരസ്യങ്ങളുണ്ടായി. പി.സി. ജോര്‍ജും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ടി.എസ്. ജോണുമാണ് മാണിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. ബാര്‍കോഴ പ്രശ്നം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നു പറഞ്ഞ ടി.എസ്. ജോണ്‍ മന്ത്രി കെ.എം. മാണി രാജി വയ്ക്കണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.


ഒറ്റയ്ക്കല്ലെങ്കില്‍ അധികാരസ്ഥാനത്തുള്ള മൂന്നു പേരും രാജിവച്ചു മാറി നില്‍ക്കണമായിരുന്നു എന്നും ടി.എസ്. ജോണ്‍ പറഞ്ഞു. പിന്നാലെ മാണിയും ജോര്‍ജും ത മ്മിലും തര്‍ക്കമുണ്ടായതായി അറിയുന്നു. വാക്കുതര്‍ക്കത്തില്‍ മറ്റു നേതാക്കളാരും അഭിപ്രായം പറഞ്ഞില്ല. യോഗത്തിനുശേഷം പുറത്തുവന്ന പി.സി. ജോര്‍ജ് കൂട്ടായി മുന്നോട്ടു പോകുമെന്നാണു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.