15 ലക്ഷം നഷ്ടപരിഹാരം
Thursday, January 29, 2015 12:44 AM IST
കോട്ടയം: ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ചു മരിച്ച ഗരീഷിന്റെ ആശ്രിതര്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ എസ്. ഷാജഹാന്‍ വിധിച്ചു. 2012 സെപ്റ്റംബര്‍ 27-നു ചങ്ങനാശേരി- വാഴൂര്‍ കൊച്ചുറോഡിലാണ് അപകടമുണ്ടായത്. ടാക്സി ഓടിച്ചിരുന്ന ഡ്രൈവര്‍ക്കു മതിയായ ലൈസന്‍സില്ലെന്നത് അടക്കമുള്ള യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണു കോടതി വിധി പറഞ്ഞത്. വാദികള്‍ക്കുവേണ്ടി അഡ്വ. പി.പി ജോസഫ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.